പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള യൂറോപ്യൻ പാർലമെന്റിലെ തീരുമാനം നീട്ടി വെച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം മാർച്ച് വരെ നീട്ടിവെച്ചത്. പ്രമേഹം നീട്ടി വെക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് 483-ൽ 271 പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തു. ഇന്ത്യ വലിയ നയതന്ത്ര വിജയമായി ആഘോഷിക്കുന്നെങ്കിലും, പ്രമേയം അവതരിപ്പിക്കുന്നത് നീട്ടിവെക്കാനുള്ള തീരുമാനം പാകിസ്ഥാനു തിരിച്ചടിയായിരിക്കുകയാണ്.
പാക്കിസ്ഥാൻ അനുഭാവിയായ ബ്രിട്ടീഷ് പൗരനും യൂറോപ്യൻ പാർലമെന്റ് അംഗവുമായ ഷഫാഖ് മുഹമ്മദാണ് ഇന്ത്യയ്ക്കെതിരെ ഈ പ്രമേയം അവതരിപ്പിക്കാനുള്ള പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്നത്. വാസ്തവ വിരുദ്ധമായ രീതിയിൽ വിപരീത പ്രതിച്ഛായ സൃഷ്ടിച്ച് ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെ യൂറോപ്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ ഷഫാഖ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.












Discussion about this post