രാജ്യദ്രോഹക്കുറ്റത്തിന് ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ശിവസേന. ശിവസേനയുടെ പാർട്ടി മുഖപത്രമായ സാമ്ന യിലാണ് രാജ്യ താല്പര്യത്തെ പിന്തുണച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങളിൽ രാഷ്ട്രീയ നയങ്ങൾ നോക്കരുതെന്നും, ഷർജീൽ ഇമാമിനെപ്പോലുള്ള കീടങ്ങളെ ഉടനടി കൊന്നുകളയണമെന്നുമാണ് സാമ്ന എഡിറ്റോറിയലിലൂടെ ശിവസേന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതയെ തുരങ്കം വയ്ക്കുന്ന രാജ്യദ്രോഹ പരാമർശങ്ങൾ നടത്തിയതിന് അഞ്ച് കേസുകളാണ് ഷർജീൽ ഇമാമിന്റെ മേൽ ചുമത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഡൽഹി പോലീസ് ബിഹാറിൽ നിന്നും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ആസാം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കാനായിരുന്നു ഇമാമിന്റെ ആഹ്വാനം.
Discussion about this post