ഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാലിച്ചില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്ററിലൂടെയാണ് ജെപി നദ്ദ കെജ്രിവാളിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
ഓരോ വര്‍ഷവും ഡല്‍ഹിയില്‍ 1000 മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് കെജ്രിവാള് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം നല്കിയ ക്ലിനിക്കുകള്‍ കെജ്രിവാള് സര്‍ക്കാര്‍ തുറന്നില്ലെന്നും നിലവിലുള്ളവയില്‍ പര്യാപ്തമായ സൗകര്യങ്ങളോ മരുന്നുകളോ ലഭ്യമല്ലെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ ലഭിക്കേണ്ട ആരോഗ്യപരിരക്ഷ ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആം ആദ്മി പാര്‍ട്ടിക്കാണെന്നും നദ്ദ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Discussion about this post