കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ ഇന്ന് മടക്കി കൊണ്ടുവരും. ഇതിനായുള്ള എയർ ഇന്ത്യയുടെ വിമാനം ഉച്ചയോടെ പുറപ്പെടും.മൊത്തം 374 പേരുള്ള വിദ്യാർത്ഥികളിൽ 34 പേർ മലയാളികളാണ്.
ബോയിങ് 747 വിമാനത്തിൽ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് ഇന്ന് നാട്ടിലെത്തിക്കുക.വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ ഭരണകൂടം ദിവസം അനുമതി നൽകിയിരുന്നു.തിരിച്ചെത്തിക്കുന്നവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Discussion about this post