മ്യാന്മര് : വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി മ്യാന്മര് അന്താരാഷ്ട്ര സഹായം തേടി. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ആഹാരവും വസ്ത്രവും താത്കാലിക താമസ സൗകര്യവും ഒരുക്കാന്‍ വേണമെന്നാണ് മ്യാന്മര് ആവശ്യംപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണമടഞ്ഞവരുടെ സംഖ്യ 90 ആയി. മണ്ണിടിച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. ഇത് ഭാവിയില്‍ മ്യാന്മറിന്റെ ഭക്ഷ്യ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post