വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി-20യില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്കി ടീം ഇന്ത്യ. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. പരമ്പര നേടിയ ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്.
രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. രോഹിതിന് പകരം ടീമിലെത്തിയ സഞ്ജു ഇന്ന് രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സഞ്ജുവിനെ കൂടാതെ പേസര്‍ നവദീപ് സെയ്നിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.
കിവീസ് നിരയില്‍ പരിക്കേറ്റ നായകന് കെയ്ന്‍ വില്യംസണ് ഇന്ന് കളിക്കുന്നില്ല. ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും തോറ്റ കിവീസ് ആശ്വാസ ജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. വില്യംസണ് പകരം ടോം ബ്രൂസ് ടീമിലെത്തി. ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്റ്ഹോമിന് പകരം ഡാരില്‍ മിച്ചലും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Discussion about this post