പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ബാറ്റിംഗ് ഓഡറിലും മറ്റും പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലന്റിനെതിരെ മുന്നോട്ട് വച്ചത് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം പാണ്ഡെ 50 റണ്‍സെടുത്തു.
ലോകേഷ് രാഹുല്‍ (26 പന്തില്‍ 39), ഷാര്‍ദുല്‍ ഠാക്കൂര്‍ (15 പന്തില്‍ 20) എന്നിവരും തിളങ്ങി. 88 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റില്‍ മനീഷ് പാണ്ഡെ- ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം പടുത്തുയര്‍ത്തിയ 43 റണ്‍സ് കൂട്ടുകെട്ടാണ് തുണയായത്.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഒരിക്കല്‍ക്കൂടി സിക്‌സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. അഞ്ചു പന്തില്‍ ഒരു സിക്‌സ് സഹിതം എട്ടു റണ്‍സാണ് സഞ്ജു നേടിയത്. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ സഞ്ജുവിനെ പരീക്ഷിച്ചത്. ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായി സഞ്ജു എത്തി.
ക്യാപ്റ്റന്‍ വിരാട് കോലി (ഒന്‍പതു പന്തില്‍ 11), ശ്രേയസ് അയ്യര്‍ (ഏഴു പന്തില്‍ ഒന്ന്), ശിവം ദുബെ (ഒന്‍പതു പന്തില്‍ 12), വാഷിങ്ടന്‍ സുന്ദര്‍ (0), യുസ്‌വേന്ദ്ര ചെഹല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് ആറ് ഓവറില്‍ ഒറരു വിക്കറ്റ് നഷ്ടപ്പെടുത്തി 43 റണ്‍സ് എടുത്തിട്ടുണ്ട്.













Discussion about this post