ഐപിഎൽ 2026 സീസണിന് മുന്നോടിയായി പ്രമുഖ ഫ്രാഞ്ചൈസികളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രാജസ്ഥാൻ റോയൽസ് എന്നിവർ തങ്ങളുടെ ഹോം ഗ്രൗണ്ടുകൾ മാറ്റാനൊരുങ്ങുന്നു. സുരക്ഷാ പ്രശ്നങ്ങളും ഭരണപരമായ തർക്കങ്ങളുമാണ് ഇരു ടീമുകളെയും ഈ കഠിനമായ തീരുമാനത്തിലേക്ക് നയിച്ചത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലും നിലനിൽക്കുന്ന പ്രതിസന്ധികൾ കാരണം പുതിയ ഹോം ഗ്രൗണ്ടുകൾ കണ്ടെത്താൻ ബിസിസിഐ ഇരു ടീമുകൾക്കും ജനുവരി 27 വരെ സമയം അനുവദിച്ചു.
കഴിഞ്ഞ വർഷം ആർസിബിയുടെ കിരീടവിജയ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെ തുടർന്ന് കർണാടക സർക്കാർ സ്റ്റേഡിയത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിന് പുറത്തെ റോഡിന്റെ സുരക്ഷാ ചുമതല കൂടി ഫ്രാഞ്ചൈസി ഏറ്റെടുക്കണമെന്ന സർക്കാർ നിർദ്ദേശം മാനേജ്‌മെന്റിന് തിരിച്ചടിയായി. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിലെ ആഭ്യന്തര കലഹങ്ങളും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താത്തതുമാണ് ജയ്പൂരിന് വിനയായത്. കൂടാതെ, രാജസ്ഥാൻ റോയൽസിനെതിരെ ആർസിഎ ഉദ്യോഗസ്ഥർ ഉന്നയിച്ച ഒത്തുകളി ആരോപണങ്ങളും ഇരുപക്ഷവും തമ്മിലുള്ള ബന്ധം വഷളാക്കി.
നവി മുംബൈ (DY പാട്ടീൽ സ്റ്റേഡിയം), റായ്പൂർ (വീർ നാരായൺ സിംഗ് സ്റ്റേഡിയം), തുടങ്ങിയവയാണ് ആർസിബി തങ്ങളുടെ വേദിയായി പരിഗണിക്കുന്നത്. പൂനെ (MCA സ്റ്റേഡിയം), ഗുവാഹത്തി (ബർസപ്പാറ സ്റ്റേഡിയം) തുടങ്ങിയവയാണ് രാജസ്ഥാൻ തങ്ങളുടെ വേദിയായി പരിഗണിക്കുന്നത്.












Discussion about this post