കൊച്ചി: കേരളത്തില്‍ ഒരു ലോക്സഭാ സീറ്റുപോലും നേടാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ബി.ജെ.പി ഇവിടെ ആര്‍എസ്എസ് ഭീകരവാദം വളര്‍ത്തുകയാണെന്ന് സി.പി.ഐ.എം. ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ ആരോപണങ്ങള്‍ക്കു മറുപടിയായി ട്വിറ്ററിലൂടെയാണ് സിപിഎമ്മിന്റെ വിശദീകരണം.
സി.പി.ഐ.എമ്മിന്റെ ട്വീറ്റ് വായിക്കുക:
#BJP has zero parliament seats in #Kerala. It is frustrated & unleashes #RSSTerror on people. But it can't weaken Kerala's secular fabric.
— CPI (M) (@cpimspeak) August 4, 2015
കേരളത്തില്‍ ബിജെപി വളരുന്നയിടങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു.
സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളുടെ ഫോട്ടോകളും സിപിഎം ട്വിറ്റ് ചെയ്തിട്ടുണ്ട്.
മാറാ് കലാപത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം നടത്തുകയാണെന്നും സിപിഎം ആരോപിക്കുന്നു.
1968നും 2005നും ഇടയില്‍ കേരളത്തില്‍ 197 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നത് ആര്.എസ്.എസും ബി.ജെ.പിയുമാണ്. എന്നിട്ട് അവര്‍ ഇരകളെപ്പോലെ അഭിനയിക്കുകയാണെന്നും സി.പി.എം പറയുന്നു
ആര്.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകരുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്കും ഫോട്ടോയും ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 197 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.
Discussion about this post