കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രവിശ്യയിൽ ഇന്ത്യയുടെ രക്ഷാപ്രവർത്തനം നടക്കവേ, ഒരു പാകിസ്ഥാനി വിദ്യാർഥി ചിത്രീകരിച്ച വീഡിയോ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്നു.വുഹാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് ചിത്രീകരിച്ച വിദ്യാർഥി “ഞങ്ങളുടെ ഗവണ്മെന്റ് പറയുന്നത് നിങ്ങളവിടെ കിടന്നു മരിച്ചാലും ശരി ,ജീവിച്ചാലും ശരി, ഞങ്ങൾ നിങ്ങളെ മടക്കിക്കൊണ്ടുവരാൻ തയ്യാറല്ലെന്നാണ്. പാകിസ്ഥാനെ ഓർത്ത് ലജ്ജ തോന്നുന്നു. ഇന്ത്യ അവരുടെ പൗരന്മാരെ രക്ഷിച്ചു കൊണ്ടു പോകുന്നതെങ്ങനെയാണെന്ന് കണ്ടു പഠിക്കൂ” എന്നാണ് താനെടുത്ത വീഡിയോയിൽ പറയുന്നത്.
രോഗബാധിത പ്രദേശമായ വുഹാനിലെ തങ്ങളുടെ പൗരന്മാരെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഒഴിപ്പിച്ചു കഴിഞ്ഞു.പാകിസ്ഥാനെക്കാൾ ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശ് പോലും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചു.എന്നാൽ, ചൈനയുമായുള്ള ദൃഢബന്ധം കാണിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാനി പൗരന്മാരെ മടക്കിക്കൊണ്ടു വരുന്നില്ലെന്ന കർശന നിലപാടിലാണ് പാകിസ്ഥാൻ.നൂറുകണക്കിന് പാകിസ്ഥാനി വിദ്യാർത്ഥികൾ ഇപ്പോഴും അവിടെ പെട്ടു കിടക്കുകയാണ്.സാമൂഹിക മാധ്യമങ്ങളിൽ, അന്താരാഷ്ട്ര തലത്തിൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.









Discussion about this post