ഗുജറാത്തിലെ കച്ച് മേഖലയിൽ ഭൂചലനങ്ങൾ രേഖപ്പെടുത്തി. ശനിയാഴ്ച വൈകിട്ടു മുതൽ ഞായറാഴ്ച കാലത്ത് വരെ 14 മണിക്കൂർ ഇടവിട്ട് മൂന്നു ചെറുഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ആൾനാശമോ വസ്തു നാശമോ രേഖപ്പെടുത്തിയിട്ടില്ല.
റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനങ്ങൾ അപകടകരമല്ല എന്ന് അധികൃതർ വെളിപ്പെടുത്തി.പക്ഷേ, ഭൂചലനത്തിന്റെ കാരണത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കച്ച് മേഖലയിൽ 2001-ൽ ഉണ്ടായ ഭൂകമ്പത്തിൽ 15000 പേർ കൊല്ലപ്പെട്ടിരുന്നു.









Discussion about this post