ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലയാളികളുടെ സിസിടിവി ദൃശ്യങ്ങൾ ഉത്തർപ്രദേശ് പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച കാലത്ത് ലക്നോവിലെ ഹസ്രത്ത്ഗഞ്ചിൽ, പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ രഞ്ജിത്തിന്റെയും സഹോദരന്റെയും നേർക്കു വെടിയുതിർത്ത ശേഷം കടന്നു കളയുകയായിരുന്നു.
കൊലയാളികളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പോലീസ്അ മ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.മാസങ്ങൾക്ക് മുമ്പ് ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയെയും മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.









