മുംബൈയിലെ സഹാന ഗ്രൂപ്പ് ചെയർമാൻ സുധാകർ റെഡ്ഡിയുടെ വസതിയിൽ നടന്ന റെയ്ഡിൽ നിരവധി രഹസ്യ സ്വഭാവമുള്ള രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു. അധോലോകനായകൻ ഇഖ്ബാൽ മിർച്ചിയുടെ കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് സുധാകർ റെഡ്ഡിയുടെ വസതിയിൽ റെയ്ഡ് നടത്തിയത്. സുധാകർ റെഡ്ഡിയും നിരവധി കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പണമിടപാടുകളുടെ രേഖകൾ എൻഫോഴ്സ്മെന്റ് അധികൃതർ കണ്ടെടുത്തിട്ടുണ്ട്.
മുംബൈയിലെ ഒരു മുതിർന്ന നേതാവും ഷെട്ടിയുമായുള്ള സ്ഥലമിടപാടുകളും, മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് മന്ത്രിമാർ,ഹരിയാനയിലെ ഒരു മുൻ മന്ത്രി എന്നിവരുമായുള്ള ഷെട്ടിയുടെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഒരു മുൻ ഹരിയാന മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കല്യാണത്തിന് സുധാകർ ഷെട്ടി കോടികൾ ചെലവാക്കിയതിന്റെ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പണമിടപാടുകൾ കൂടാതെ രാഷ്ട്രീയ നേതാക്കന്മാർക്ക് ഷെട്ടി തന്റെ ഹെലികോപ്റ്ററുകൾ വെറുതെ കൊടുത്തതിന്റെ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.













Discussion about this post