കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കൊറോണ ബാധ ശക്തമായി ബാധിച്ചിരിക്കുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രോഗബാധിത വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്.ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഹോട്ടൽ ബുക്കിങ്ങുകൾ ആൾക്കാർ കൂട്ടത്തോടെ ക്യാൻസൽ ചെയ്യുകയാണ്.മുൻപ് നിപ്പ വൈറസ് ബാധയിലും പ്രളയത്തിലുമാണ് ഇങ്ങനെ സംഭവിച്ചത്.
അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ മാത്രമല്ല, കേരളത്തിലേക്ക് പ്രധാനമായും വരുന്ന ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളും ഇപ്രാവശ്യം കേരളം ഒഴിവാക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച മൂന്ന് കൊറോണ കേസുകളും കേരളത്തിലാണ് എന്നതാണ് ഇതിന് കാരണം.കൊറോണ ബാധ വ്യാപകമായി ടൂറിസം, വ്യോമയാന രംഗങ്ങളെ വിപരീതമായി ബാധിച്ചിട്ടുണ്ട്











Discussion about this post