ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഡല്‍ഹിയിലെ 7 ലോക്‌സഭാ സീറ്റുകളും ബി.ജെ.പി നേടുമെന്നു സര്‍വേ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ 46% ജനങ്ങള്‍ ബി.ജെ.പിക്കും 38% പേര്‍ ആം ആദ്മിക്കുമാകും വോട്ട് ചെയ്യും. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി തന്നെ തുടരണമെന്നാണ് 75% ഡല്‍ഹിക്കാരും ആഗ്രഹിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വേയാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് 8% പേര്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തില്‍ കേന്ദ സര്‍ക്കാര്‍ ശരിയായ തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് 71% പേരും വിശ്വസിക്കുന്നു. 52% പേരും ഷഹീന്‍ ബാഗില്‍ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
അതേ സമയം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പ്രീ പോള്‍ സര്‍വേ ഫലം. 54 മുതല്‍ 60 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഇപ്‌സോസി’ന്റെ സഹായത്തോടെ ടൈംസ് ഒഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലത്തില്‍ പറയുന്നു.
ബി.ജെ.പി 10 മുതല്‍ 14 വരെയുള്ള സീറ്റുകളാണ് നേടുക. കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങും.
ആകെ 70 നിയമസഭാ സീറ്റുകളാണ് ഡല്‍ഹിയില്‍ ഉള്ളത്. 54 ശതമാനം വോട്ട് വിഹിതം ആം ആദ്മിക്കും, 34 ശതമാനം ബി.ജെ.പിക്കും ഇത്തവണ ലഭിക്കും. 2015 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആം ആദ്മിയുടെ വോട്ടുവിഹിതത്തില്‍ 2.5 ശതമാനത്തിന്റെ ഇടിവും ബി.ജെ.പിയുടേതില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടാകുമെന്നും സര്‍വേ പ്രവചിക്കുന്നു. ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.












Discussion about this post