കഴിഞ്ഞയാഴ്ച ഷഹീൻ ബാഗ് പ്രതിഷേധകർക്ക് നേരെ നിറയൊഴിച്ചത് ആം ആദ്മി പ്രവർത്തൻ.പ്രക്ഷോഭകർക്ക് നേരെ നിറയൊഴിച്ച കപിൽ ഗുജ്ജാർ എന്ന 23 കാരൻ ആം ആദ്മി പാർട്ടി അംഗമാണെന്നും അറസ്റ്റിലായതിനെത്തുടർന്ന് കപിൽ ഗുജ്ജാറിന്റെ ഫോണിൽ നിന്ന് അന്വേഷകർ ഫോട്ടോകൾ കണ്ടെടുത്തെന്നും ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ രാജേഷ് ദിയോ പറഞ്ഞു.
ഒരു വർഷം മുമ്പ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയിൽ പാർട്ടിയിൽ താനും പിതാവ് ചൗധരി ഗജെ സിംഗും അംഗത്വമെടുത്തെന്നും കപിൽ ഗുജ്ജാർ വെളിപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ദിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവായ ചൗധരി ഗജെ സിംഗ് 2008 ലും 2012 ലും ബിഎസ്പി ടിക്കറ്റിൽ ദില്ലി നിയമസഭ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു.
Discussion about this post