ജപ്പാനിൽ വിനോദസഞ്ചാര കപ്പലിൽ കൊറോണ ബാധ.യാത്രക്കാരും ജീവനക്കാരും അടക്കം 3700 പേരടങ്ങിയ കപ്പലിലാണ് കൊറോണ പടർന്നു പിടിച്ചത്.പത്തുപേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ജപ്പാനിലെ യോക്കോഹാമയ്ക്കടുത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലാണ് കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനുവരി അവസാനത്തോടെ ജപ്പാൻ തീരത്തെ സമീപിച്ച കപ്പലിൽ, ഹോങ്കോങ്ങിൽ നിന്നുള്ള ഒരു യാത്രക്കാരന് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ, ജപ്പാനിൽ എത്തുന്നതിനു മുൻപു തന്നെ തീരത്തിന് സമീപമായി കപ്പൽ നങ്കൂരമിടുകയായിരുന്നു.













Discussion about this post