ജിദ്ദ: സൗദിയിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍
17 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 9 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോട്ടുകള്‍. അസീര്‍ പോലീസ് ക്യാംപിലെ പള്ളിയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 10 പേര് സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോട്ടുകള്‍. പ്രാര്‍ത്ഥനക്കിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്.
ബോംബുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച് എത്തിയ ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സൗദിയില്‍ അടുത്ത കാലത്ത് ഇത്രയധികം പേര് കൊല്ലപ്പെടുന്ന ഒരു ആക്രമണം ഉണ്ടായിരിക്കുന്നത് ഇതാദ്യമായാണ്.
Discussion about this post