തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ലേഖനങ്ങളുടെ പേരില്‍ തൃശൂരില്‍ കോളേജ് മാഗസിന് പ്രസ് വിട്ടുകൊടുത്തില്ലെന്ന പരാതി. തൃശൂര്‍ മഹാരാജ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘പുറംമോടി’ എന്ന മാഗസിനാണ് ഒളരിക്കരയിലെ എബനേസര്‍ പ്രസ് വിട്ടുകൊടുക്കാതിരുന്നത്. എന്നാല്‍ നിയമനടപടികളുണ്ടാകുമെന്നതിനാലാണ് അച്ചടിച്ച മാഗസിനുകള്‍ വിട്ടുകൊടുക്കാത്തതെന്ന് പ്രസ് അധികൃതര്‍ പറഞ്ഞു.
കോളേജ് അധികൃതര്‍ ക്യാംപസിനുള്ളില്‍ പ്രസിദ്ധീകരണം നിരോധിച്ച പുറംമോടി എന്ന മാഗസിനാണ് പൂര്‍വ്വ വിദ്യാര്തഥികളും കോളേജിലെ എസ്എഫ്ഐ യൂണിയനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടത്. എന്നാല്‍ മാഗസിന് അച്ചടിച്ച് തീര്‍ന്നപ്പോള്‍ നരേന്ദ്രമോഡിക്കെതിരായ പരാമര്‍ശങ്ങളുള്ള മാഗസിന് തങ്ങള്‍ നല്‍കില്ലെന്ന് പ്രസ്സുകാര്‍ അറിയിക്കുകയായിരുന്നു.
Discussion about this post