Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൈന പോലും  ദുരന്തമായി പ്രഖ്യാപിക്കാതിരിക്കെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് പറ്റിയത് ഭീമാബദ്ധം: കേരള യാത്ര റദ്ദാക്കി വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍, ആദ്യം അനധികൃത കശാപ്പുശാലകളെയും മറ്റും നിയന്ത്രിക്കുവെന്ന് വിമര്‍ശകര്‍

by Brave India Desk
Feb 5, 2020, 03:07 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊറോണ വൈറസ് കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടപടി ഭീമമായ അബദ്ധമെന്ന് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ തിരുമാനം തിടുക്കത്തിലെടുത്തത് എന്തിനെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്.

കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ പോലും സംസ്ഥാനത്ത് മരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറില്‍ താഴെ പേരാണ് ആരോഗ്യവകുപ്പിന്റെ ശക്തമായ നിരീക്ഷണത്തില്‍ ഉള്ളത്. കാര്യങ്ങള്‍ എല്ലാം കൊണ്ടും സുരക്ഷിതമായിരിക്കെ എന്തിനാണ് മുഖ്യമന്ത്രി തിടുക്കത്തില്‍ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് എന്നാണ് ഉയരുന്ന ചോദ്യം.

Stories you may like

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതീവ രൂക്ഷം; കറന്റിനായി ഉത്തരേന്ത്യയിലേക്ക് വണ്ടി കയറി കെഎസ്ഇബി

കേരളം പ്രളയദുരന്തം പിന്നിട്ട് പതുക്കെ ടൂറിസ്റ്റ് സീസണിലേക്ക് ഉണരുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടിയെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവര്‍ പറയുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ മിക്കവരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തിരുന്നവര്‍ അത് ക്യാന്‍സല്‍ ചെയ്യുകയാണെന്ന് കൊച്ചിയിലെ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

”എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ. കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഭീതി പരത്തുന്ന പ്രചരണം നടത്തിയെന്ന പേരില്‍ പലര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി അറിഞ്ഞു. എന്നാല്‍ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രിയാണ് ഏറ്റവും ഭീതി പരത്തിയത്. വിനോദ സഞ്ചാരമേഖലയ്ക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഈ മേഖല വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു ആഘാതം”-വിനോദസഞ്ചാര മേഖലയില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ നിന്ന് എത്തിയ കൊറോണ ബാധയുണ്ടെന്ന് സംശയിക്കപ്പെട്ടവരെ പോലും വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാതെ വീട്ടിലേക്ക് അയച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരീക്ഷണത്തിലുള്ള ചിലര്‍ വിദേശത്തേക്ക് കടന്നുവെന്ന് ആരോഗ്യ വകുപ്പ് വരെ സമ്മതിക്കുന്നു. ഇത്ര ലാഘവത്തോടെ ഒരു ഭാഗത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഇപ്പുറത്ത് വിനോദ സഞ്ചാരികളെ അകറ്റുന്ന പ്രഖ്യാപനം വന്നതെന്നാണ് വിമര്‍ശനം.

ചൈനയില്‍ കൊറോണ പടരാന്‍ ഇടയായത് മത്സ്യ മാംസ മാര്‍ക്കറ്റുകളുടെ മോശം അവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചൈനിസ് സര്‍ക്കാര്‍ ഇത്തരമൊരു വിശദീകരണം നല്‍കുകയും ചെയ്തു. സമാനമായ അവസ്ഥ കേരളത്തിലുമുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് മാംസ മത്സ്യ ശാലകളും കശാപ്പു കേന്ദ്രങ്ങളുമാണ് കേരളത്തിലുള്ളത്. ഇവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം കേരളത്തില്‍ ഇനിയും നടപ്പായില്ല. ഡെങ്കി, എലിപ്പനി, മുതല്‍ നിപ്പവരെ റിപ്പോര്‍ട്ട് ചെയ്്ത സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ഇന്ത്യയില്‍ ആദ്യമായ കൊറോണയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നിട്ടും അനധികൃത കശാപ്പുശാലകള്‍ക്കും, മാംസ വില്‍പന കേന്ദ്രങ്ങള്‍ക്കുമെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

രോഗം വന്നാല്‍ അനാവശ്യ ജാഗ്രത പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ രോഗം വരാനും, പടരാനും ഉള്ള സാഹചര്യം തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്നും ആരോപണമുണ്ട്. സംസ്ഥാന ദുരന്തമായുള്ള പ്രഖ്യാപനം ഭീമമായ അബദ്ധമാണെന്ന വിമര്‍ശനം ബിജെപി ഉയര്‍ത്തിയിരുന്നു.

Tags:
Share190
Tweet
SendShare

Latest stories from this section

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

നിലപാടുകളുടെ രാജകുമാരന്റെ നില പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയം?’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

Latest News

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies