ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു കൊണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി.പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ധനകാര്യ കമ്മീഷൻ അവതരിപ്പിച്ച 2020-21 റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാനുള്ള അവകാശം പരിപൂർണ്ണമായും കേന്ദ്ര ഗവൺമെന്റിന്റെ അധീനതയിലാണെന്നും വ്യക്തമാക്കുന്നുണ്ട് എന്ന ജഗൻ മോഹനൻ വെളിപ്പെടുത്തി.
ആന്ധ്രപ്രദേശിന്റെ വിഭജനത്തോടെ നൽകാമെന്ന് പറഞ്ഞിരുന്ന പ്രത്യേക പദവി വാഗ്ദാനം ചെയ്ത് യുപിഎ ഗവൺമെന്റ് വഞ്ചിച്ചെന്നും ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കണമെന്നും ജഗൻ ആവശ്യപ്പെട്ടു. പതിനാലാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് പ്രത്യേക പദവി നൽകുന്നതിന് എതിരായതിനാൽ പതിനഞ്ചാം ധനകാര്യ കമ്മീഷനോട് കൂടെ തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് ജഗൻ അഭ്യർത്ഥിച്ചു.
Discussion about this post