Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രതിഫലം 16 കോടിയില്‍ നിന്ന് 40 കോടിയായി: അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബില്‍, വിജയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍

by Brave India Desk
Feb 6, 2020, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രതിഫലം പലയിരട്ടി കൂടിയിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്‍ വിജയ് ആദായനികുതി അടക്കുന്നത് ഒരേ സ്ലാബില്‍ എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്റെ കുറിപ്പ്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി ദാസാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിക്കുന്നത്. 2014ല്‍ വിജയ് യുടെ പ്രതിഫലം 16 കോടിയായിരുന്നത് 2019ല്‍ 40 കോടിയായി. എന്നാല്‍ നടന്‍ അഞ്ച് വര്‍ഷമായി ഒരേ സ്ലാബില്‍ നികുതി അടച്ചു പോരികയാണ്. കണക്ക് കാണിക്കാതിരിക്കാന്‍ പ്രതിഫലം പണമായി വാങ്ങുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

40 കോടി രൂപയാണത്രെ ബിജില്‍ സിനിമയില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരം വിജയ് പ്രതിഫലം വാങ്ങിയത്.
അതിന് പുറമെ സിനിമ 300 കോടി കടന്നപ്പോള്‍ ലാഭ വിഹിതമായി വലിയൊരു തുക രേഖകള്‍ ഇല്ലാതെ പണമായും കൈപറ്റി.
അടുത്തതായി ഇറങ്ങുന്ന സണ്‍ നെറ്റ്വര്‍ക് നിര്‍മിക്കുന്ന സിനിമയില്‍ നൂറ് കോടി രൂപയാണ് വിജയുടെ പ്രതിഫലം എന്നത് വലിയ വാര്‍ത്തയായിരുന്നു രണ്ട് മാസം മുന്‍പ് തമിഴ്‌നാട്ടില്‍.
ഇതോടെ രജനികാന്തിനെയും മറികടന്നു തമിഴില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടന്‍ ആയി വിജയ് മാറി.

2014ല്‍ ജില്ലാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ 16 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം.
2015ല്‍ പുലിയില്‍ എത്തിയപ്പോള്‍ അത് ഇരട്ടിയായി 30 കോടിയായി.
2017ല്‍ മെര്‍സലില്‍ അഭിനയിക്കുമ്പോളേക്കും 35 കോടിയായി.
2019ല്‍ ബിജില്‍ ഇറങ്ങുമ്പോള്‍ 40 കോടിയും.
ഓരോ വര്‍ഷവും യാതൊരു മാനദണ്ഡവും ഇല്ലാതെ അഞ്ചും പത്തും കോടിയായി പ്രതിഫലം ഇങ്ങനെ ഉയരുന്നുണ്ട്.
പക്ഷെ ഇന്‍കം ടാക്‌സ് അടക്കുന്നതില്‍ മാത്രം അതൊട്ടും കൂടുന്നുമില്ല.
അഞ്ചു വര്‍ഷമായി ഒരേ സ്‌ളാബില്‍ ആശാന്‍ ഒരേ ടാക്‌സ് അടച്ചു പോരുകയാണ്.
കണക്ക് കാണിക്കാതിരിക്കാന്‍ പലപ്പോഴും പ്രതിഫലം പണമായി തന്നെ വാങ്ങുകയാണ്.

2019ല്‍ ബിജില്‍ എന്ന സിനിമ നിര്‍മിച്ച AGS സിനിമാസ് എന്ന നിര്‍മ്മാണ കമ്പനിക്ക് എതിരെ ഇന്‍കം ടാക്‌സ് വെട്ടിപ്പിന് കേസ് എടുക്കുക ഉണ്ടായി.
ഐ.ടി ഡിപ്പാര്‍ട്ടമെന്റ് കമ്പനിയുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 59 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പുറത്തു വന്നു.
ഇന്നലെ സിനിമയുടെ ഫൈനാന്‍ഷ്യര്‍ ആയ അംബു ചെല്ലിയാന്‍ എന്നയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ കണ്ടെടുക്കുകയുണ്ടായി.
ഇയാളും വിജയും തമ്മില്‍ നിരവധി തവണ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നതായി തെളിവും ലഭിച്ചു.

ഈ സാഹചര്യത്തിലാണ് ഐ.ടി ഉദ്യോഗസ്ഥര്‍ ഇന്നലെ വിജയുടെ സിനിമാ ലൊക്കേഷനില്‍ എത്തി അയാളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും.
അത് ഫാസിസം ആണെന്നും വൈര്യ നിര്യാതന ബുദ്ധിയാണെന്നും അംഗീകരിക്കാന്‍ ആവില്ലെന്നുമാണ് പുരോഗമനക്കാരുടെ വാദം.

എന്താ കാര്യം?
2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന സിനിമയില്‍ വിജയ് കേന്ദ്ര സര്‍ക്കാരിനെയും നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടത്രേ.
അതോണ്ട് അതില്‍ പിന്നെ വിജയ് എന്ത് കുറ്റം ചെയ്താലും നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇല്ലെന്ന്.
എടുത്താല്‍ അത് മെര്‍സല്‍ ഡയലോഗിന്റെ പ്രതികാരം ആയേ കൂട്ടുള്ളൂ.

അപ്പൊ ടാക്‌സ് വെട്ടിച്ചത്?
കണ്ടില്ലെന്ന് നടിക്കണം.
കള്ളപ്പണം സൂക്ഷിച്ചാല്‍?
അറിഞ്ഞതായി ഭാവിക്കരുത്.
നാട് വിട്ട് പോയാലോ?
യോഗമെന്ന് കരുതിക്കോണം.
ആളെ കൊന്നാല്‍ കേസെടുക്കാവോ?
മോഡി മാറിയിട്ട് ആലോചിക്കാം.
എന്താപ്പൊ ഇതിനൊരു ന്യായം?
മെര്‍സലിലെ ഡയലോഗ്.

അതാണ്. മോഡിയേ വിമര്‍ശിച്ചു എന്നത് പിന്നെന്ത് കുറ്റവും ചെയ്യാനുള്ള അനുവാദമാണ്.
പുതിയ ഇന്ത്യയിലെ ക്രിമിനല്‍ ഇമ്മ്യൂണിറ്റി ആണ് കേന്ദ്ര വിമര്‍ശനം.

https://www.facebook.com/sankutdas/posts/10157250178067984

Stories you may like

ബിജെപി വോട്ട് എവിടെപ്പോയി? പത്തനാപുരത്ത് ‘ഡീൽ’ ആരോപണവുമായി ഗണേഷ് കുമാർ

മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’

Share787TweetSendShare

Latest stories from this section

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

Discussion about this post

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies