Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”സിഎഎ, കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം’പ്രതിപക്ഷത്തെ അടിച്ചിരുത്തി എല്ലാത്തിലും നരേന്ദ്രമോദിയുടെ മറുപടി, ലോകസഭയില്‍ പ്രതിപക്ഷ ബഹളത്തിന് മീതേ ഉയര്‍ന്ന് പ്രധാനമന്ത്രിയുടെ സ്വരം

by Brave India Desk
Feb 6, 2020, 02:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മോദിയെ അടിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി. അടി കൊള്ളാന്‍ താന്‍ ശരീരത്തെ തയ്യാറാക്കുകയാണെന്ന് മോദി പറഞ്ഞു.രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് ആയിരുന്നു മോദിയുടെ മറുപടി. യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങാന്‍ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്നാണ് മോദി പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് അടുത്ത ആറുമാസത്തിനുള്ളില്‍ മോദിയെ യുവാക്കള്‍ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ആ ആറുമാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.’ മോദി പറഞ്ഞു.പ്രതിപക്ഷത്തിന്റെ ഒഴികെ മറ്റുള്ളവരുടെ തൊഴിലില്ലായ്മ താന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ഷഹീന്‍ ബാഗ് സമരത്തില്‍ മോദി പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം പിന്നില്‍ നിന്ന് സമരത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ലോകസഭയില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ച മോദി പാക്കിസ്ഥാന്റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പമാണ് അവര്‍. പാകിസ്ഥാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ്. കോണ്‍ഗ്രസ് കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയാണ്. ന്യൂനപക്ഷത്തെ രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷം ഉപയോഗിക്കുകയാണ്. മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസിന് വെറും വോട്ടുബാങ്ക് മാത്രമാണ്. സി.എ.എയെ എതിര്‍ക്കുന്നത് ‘ടുക്ടാ ഗാങ്’ ആണ്.സി.എ.എ ഇന്ത്യയിലെ ഒരു ഹിന്ദു-മുസ്‌ലിം പൗരനെയും ബാധിക്കില്ല. സി.എ.എ ഒരാളുടെയും പൗരത്വം എടുത്തകളയാനുള്ളതല്ല.

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കുറേക്കാലമായി വികസനമുണ്ടായിരുന്നില്ല. എല്ലാവരും മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറി തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖല വികസന കുതിപ്പിലാണ്. കേന്ദ്രമന്ത്രിമാര്‍ നിരന്തരമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോള്‍ കശ്മീര്‍ കത്തുമെന്ന് പലരും പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍വെക്കുന്നതിനെ പലരും ചോദ്യം ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് മഹ്ബൂബ മുഫ്തി പറഞ്ഞത് ഇന്ത്യ കശ്മീരിനെ വഞ്ചിച്ചു എന്നാണ്. 1947ലെ തീരുമാനം തെറ്റായിപ്പോയി എന്നും അവര്‍ പറഞ്ഞു. ഇത് നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ? മോദി ചോദിച്ചു.

ഉമര്‍ അബ്ദുല്ല പറഞ്ഞത് 370 എടുത്തുകളയുന്നത് കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തുമെന്നാണ്. ഫറൂഖ് അബ്ദുല്ല പറഞ്ഞത് 370 എടുത്തുകളഞ്ഞാല്‍ പിന്നെ ആരും കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നാണ്. നമുക്കെങ്ങനെ ഇവരുടെ പക്ഷത്ത് നില്‍ക്കാനാവും. അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയെ മറന്ന കോണ്‍ഗ്രസാണ് ഇന്ന് ബി.ജെ.പിയില്‍നിന്ന് ഭരണഘടനയെ സംരക്ഷിക്കണം എന്ന് പറയുന്നത് മോദി പറഞ്ഞു.

‘ജനങ്ങള്‍ സര്‍ക്കാര്‍ മാത്രമല്ല മാറ്റിയത്, അവരുടെ കാഴ്ചപ്പാട് കൂടിയാണ്.വേഗമാര്‍ന്ന , കൃത്യതയാര്‍ന്ന നീക്കങ്ങളായിരുന്നു ഈ സര്‍ക്കാരിേന്റത്.പഴഞ്ചന്‍ രീതികളിലും ചിന്തകളിലും ഊന്നി നമ്മള്‍ മുന്നോട്ടു നീങ്ങിയിരുന്നെങ്കില്‍, ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറുകയില്ലായിരുന്നു. മുസ്ലിം സ്ത്രീകള്‍ ഇപ്പോഴും മുത്തലാഖ് മൂലം ദുരിതം അനുഭവിച്ചു ജീവിതം തള്ളിനീക്കിയേനെ, അയോധ്യയിലെ രാമജന്മഭൂമി ഇപ്പോഴും തീര്‍പ്പാകാതെ കിടന്നേനെ, കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയിലെ തീര്‍ത്ഥാടനം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ, ദശാബ്ദങ്ങളായി വളരെ അകലെയാണെന്നതിനാല്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭീകരവാദം നിമിത്തം വികസനം മുരടിച്ചു കിടന്നേനെ’ പ്രധാനമന്ത്രി പറഞ്ഞു.

ഇടനിലക്കാരില്ലാതെ, നൂലാമാലകളില്ലാതെ,നേരിട്ട് നടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന പദ്ധതി, കര്‍ഷകരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുന്നുവെന്നും, എന്‍ഡിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, അഞ്ചിരട്ടിയാക്കിയ കാര്‍ഷിക ബജറ്റ്് ഒരുപാട് ഗുണമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:
Share89
Tweet
Send
Share

Latest stories from this section

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies