Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

by Brave India Desk
May 2, 2026, 11:21 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസും (RR) ഡൽഹി ക്യാപിറ്റൽസും (DC) തമ്മിൽ നടന്ന മത്സരത്തിനിടെ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കളിക്കളത്തിലെ വീറും വാശിയും മാറ്റിവെച്ച് ഇരുവരും തമ്മിൽ നടത്തിയ ഈ രസകരമായ പ്രകടനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

രാജസ്ഥാൻ ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ ധ്രുവ് ജുറേൽ പുറത്തായതിന് പിന്നാലെ ബാറ്റ് ചെയ്യാൻ എത്തിയതായിരുന്നു ജഡേജ. ഇതിനിടെ തന്റെ അടുത്തേക്ക് വരുന്ന കുൽദീപിനെ കണ്ട ജഡേജ, ഇന്ത്യൻ സഹതാരത്തെ പേടിപ്പിക്കാനായി ബാറ്റ് വീശുന്നതായി കാണിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതിരുന്ന കുൽദീപ്, ജഡേജയുടെ തോളിൽ പിടിച്ച് തള്ളുകയും ഇരുവരും തമ്മിൽ തമാശകൾ പങ്കുവെക്കുകയും ചെയ്തു. അമ്പയറെക്കൊണ്ട് ബാറ്റ് പരിശോധിപ്പിക്കാൻ പോകുന്നതിനിടയിലും കുൽദീപ് ജഡേജയെ വീണ്ടും പിടിച്ച് തള്ളുന്നത് വീഡിയോയിൽ കാണാമായിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

മത്സരത്തിൽ രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം 5 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. ഐപിഎൽ ചരിത്രത്തിൽ ഡൽഹിയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസാണിത്.

ഓപ്പണർമാരായ കെ.എൽ രാഹുലിന്റെയും (40 പന്തിൽ 75) പതും നിസ്സങ്കയുടെയും (33 പന്തിൽ 62) അർദ്ധസെഞ്ചുറികളാണ് ഡൽഹിക്ക് കൂറ്റൻ വിജയമൊരുക്കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 110 റൺസാണ് കൂട്ടിച്ചേർത്തിയത്. നിതീഷ് റാണ (33), അഷുതോഷ് ശർമ്മ (25*), ട്രിസ്റ്റൻ സ്റ്റബ്സ് (18*) എന്നിവരുടെ മികച്ച പ്രകടനങ്ങളും ഡൽഹിക്ക് കരുത്തായി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ഡൽഹി ക്യാപിറ്റൽസ് വിജയവഴിയിൽ തിരിച്ചെത്തുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തകർപ്പൻ ബാറ്റിംഗാണ് (50 പന്തിൽ 90 റൺസ്) രാജസ്ഥാന് കരുത്തായത്. ഈ സീസണിൽ താരത്തിന്റെ ആദ്യ ഫിഫ്റ്റി പ്ലസ് സ്കോർ കൂടിയാണിത്. വെറും 14 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്ന ഡോണോവൻ ഫെരേരയും രാജസ്ഥാനായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.

ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ യശസ്വി ജയ്‌സ്വാൾ (6), വൈഭവ് സൂര്യവംശി (4) എന്നിവരെ നഷ്ടപ്പെട്ട രാജസ്ഥാനെ പരാഗും ധ്രുവ് ജുറേലും (42) ചേർന്നാണ് കരകയറ്റിയത്. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് വേപ്പ് ചെയ്തതിന് പിഴ ചുമത്തപ്പെട്ടതിന് പിന്നാലെയാണ് പരാഗ് മിന്നും ഫോമിലേക്ക് തിരിച്ചെത്തിയത്. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 40 റൺസ് വഴങ്ങി പരാഗിന്റേത് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

https://twitter.com/i/status/2050239219424260546

 

Tags: ipl 2026ravindra jadejaKuldeep Yadav
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies