ഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ നിയമ സാധുതയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. പുന:പരിശോധനാ ഹര്‍ജികള്‍ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇത്തരത്തില്‍ റഫറന്‍സ് നല്‍കാനാവുമോയെന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ചായിരിക്കും വിധി പറയുന്നത്. ശബരിമല പുന:പരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച മുതല്‍ കോടതി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമല പുന:പരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ നിയമസാധുത കഴിഞ്ഞ ദിവസം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫാലി എസ് നരിമാന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകരാണ് ഇതിലെ നിയമസാധുത ചോദ്യം ചെയ്തത്. അതേ സമയം വിശാലബെഞ്ചിന് വിട്ട തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചു. കേരളം വിശാല ബെഞ്ച് രൂപീകരണത്തെ എതിര്‍ത്ത് നിലപാട് അറിയിച്ചു.
ബെഞ്ച് രൂപീകരണം സാങ്കേതികമായി ശരിയല്ലെങ്കില്‍ പോലും അതിനു മുന്നില്‍ വന്ന നിയമ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിന് അധികാരമുണ്ട്. നീതി നടത്തിപ്പില്‍ സാങ്കേതികത്വം കോടതിക്കു മുന്നില്‍ തടസ്സമാവരുത്. ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം ബാലിശമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ വാദിച്ചു.
Discussion about this post