വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ തരണ്‍ജിത്ത് സിംഗ് സന്ദുവിനെ സ്വാഗതം ചെയ്ത് അമേരിക്ക. അമേരിക്കന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സാണ് തരണ്‍ജിത്തിനെ സ്വാഗതം ചെയ്തത്. തരണ്‍ജിത്തിന്റെ അനുഭവസമ്പത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെട്ടുത്തുമെന്നും ആലീസ് പറഞ്ഞു.
1988 ഇന്ത്യന്‍ ഫോറിന് സര്‍വീസ് കേഡറില്‍ പുറത്തിറങ്ങിയതാണ് തരണ്‍ജിത്ത് സിംഗ്. മുമ്പ് ഉക്രെയിനിലെ ഇന്ത്യന്‍ എംബസിയിലും വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post