ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ, (ഒ.ഐ.സി) കശ്മീർ പ്രശ്നം ചർച്ചയ്ക്കെടുക്കാൻ വിസമ്മതിച്ചു. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന,57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒ.ഐ.സി.
ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയ നടപടി പുനപരിശോധിക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ ഒരു അടിയന്തര ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഡിസംബറിൽ, ഒ.ഐ.സി വൈകാതെ ഈ വിഷയം ചർച്ചക്കെടുക്കുമെന്നും ഇത് പാകിസ്ഥാന്റെ നയതന്ത്ര വിജയമാണെന്നും ഇമ്രാൻഖാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വ്യാഴാഴ്ചയാണ് ഇമ്രാൻ ഖാന്റെ അപേക്ഷ ഒ.ഐ.സിയുടെ ഏറ്റവും ശക്തനായ അംഗവും പ്രസിഡണ്ടുമായ സൗദിഅറേബ്യ തള്ളിയത്. പാകിസ്ഥാൻ മാധ്യമങ്ങൾ തന്നെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ പ്രതീക്ഷിച്ച പാക്കിസ്ഥാന് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്. കശ്മീരിന്റെ വിശേഷ അധികാരങ്ങൾ എടുത്തു കളഞ്ഞതിനു ശേഷം നരേന്ദ്ര മോദി സർക്കാരിനെതിരെ ഇമ്രാൻഖാൻ ലോകവ്യാപകമായി കുപ്രചരണം നടത്തുകയാണ്.
Discussion about this post