പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിക്കപ്പെട്ട പെൺകുട്ടിയ്ക്കു നേരെ ക്രൂരമായ അനീതി.14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയായ ഹുമയ്ക്കാണ് നീതിപീഠത്തിന്റെ വിവേചനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ, അബ്ദുൽ ജബ്ബാർ എന്നൊരു മുസ്ലിം യുവാവ് ഹുമയെ തട്ടിക്കൊണ്ടു പോവുകയും ബലമായി മതം മാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചെങ്കിലും, ശരിയ നിയമപ്രകാരം 14 വയസ് കഴിഞ്ഞ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതിനാൽ വിവാഹം നിയമവിധേയമാണ് എന്നായിരുന്നു കോടതി വിധി.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭിഭാഷകൻ പറഞ്ഞു.കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ ജബ്ബാറിനെയാണ് പിന്തുണച്ചിരുന്നതെന്നും, തങ്ങൾക്ക് നേരെ ഉണ്ടായത് കടുത്ത നീതി നിഷേധമാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. സിന്ധ് പ്രവിശ്യയിൽ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയമവിധേയമല്ല. പെൺകുട്ടി ഹിന്ദു സിഖ്, പോലെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടതാണെങ്കിൽ ഇത് ഗൗരവമേറിയ കുറ്റമാണ്. പക്ഷേ നിയമപാലകർ പോലും ഇരയുടെ ഭാഗത്തു നിൽക്കാതെ മതപരമായ നിലപാടാണ് ഇങ്ങനെയുള്ള കേസുകളിൽ എടുക്കുന്നത്.













Discussion about this post