ആരെയാണ് നിങ്ങൾ ശക്തി കാണിച്ചു ഭയപ്പെടുന്നതെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരോട് രാജ് താക്കറെ.”സി.എ.എയെ എതിർത്തു റാലി നടത്തുന്ന എല്ലാവർക്കുമുള്ള ഉത്തരമാണ് ഈ മഹാ മോർച്ച” എന്നും എം.എൻ.എസ് തലവൻ പ്രഖ്യാപിച്ചു.പൗരത്വ ഭേദഗതി നിയമത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നടത്തിയ മഹാ മോർച്ചയെന്ന കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.
ഇന്ത്യയിലുള്ള മുസ്‌ലിങ്ങളെ ഇത് ബാധിക്കില്ല എന്നറിഞ്ഞിട്ടും മുസ്ലിങ്ങൾ എന്തു കൊണ്ടാണിതിനെതിരെ സമരം ചെയ്യുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു.ദക്ഷിണ മുംബൈയിലെ, ഹിന്ദു ജിംഖാനയിൽ നിന്നും തുടങ്ങി ആസാദ് മൈതാനിൽ അവസാനിച്ച റാലിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.













Discussion about this post