ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ചാവേർആക്രമണമാണെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഡോ. ഉമർ ഉൻനബി ഓടിച്ച വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഉപകരണം(ഐഇഡി) ഉപയോഗിച്ച് നടത്തിയ ചാവേർ ആക്രമണമാണെന്നാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇതുവരെ13 പേരാണ് മരിച്ചത്.
നവംബർ പത്തിന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്‌ഫോടനത്തിൽ ഹ്യൂണ്ടായി i20 കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് പൊട്ടിത്തെറിച്ച ചാവേർബോംബർ ഉമർ നബിയാണെന്ന് എൻഐഎ ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാന പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ്അന്വേഷണ ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് എൻഐഎ അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്ന് ഒൻപത് എംഎം കാലിബർവെടിയുണ്ടകൾ കണ്ടെടുത്തിരുന്നു.









Discussion about this post