ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതിയുടെ പരിധിക്ക് പുറത്തും ദരിദ്രരായ രോഗികൾക്ക് 15 ലക്ഷം രൂപ വരെ അധിക ചികിത്സാസഹായം. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതി പ്രകാരമാണ് ചികിത്സാചെലവ് ഇൻഷുറൻസ് പരിധിക്ക് പുറത്തു പോയാലും 15 ലക്ഷം രൂപ വരെ അധിക ധനസഹായം ലഭിക്കുക.
കഴിഞ്ഞ ഫെബ്രുവരിയിൽ, സാമ്പത്തിക സഹായ പദ്ധതികളുടെ സഹായ പരിധി പുനർനിർണയിച്ച കാരണം, സാമ്പത്തിക ശേഷി കുറഞ്ഞ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് സ്കീമിൽ, ചിലവ് കൂടിയ ചികിത്സാ രീതികളായ മജ്ജ മാറ്റിവെക്കൽ, സുഷുമ്നാ ശസ്ത്രക്രിയ തുടങ്ങിയവ നടത്താൻ രോഗികൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ,പുതിയ ഭേദഗതി പ്രകാരം ഡൽഹിയിൽ തന്നെയുള്ള 4 ആശുപത്രികൾ അടക്കം, 14 കേന്ദ്ര ഗവൺമെന്റ് ഹോസ്പിറ്റലുകളിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് മാരകരോഗങ്ങൾക്കും അപൂർവ രോഗങ്ങൾക്കും ചികിത്സാസഹായം ലഭിക്കും. 2017-18 കാലഘട്ടത്തിൽ, 40 കോടി രൂപയാണ് എയിംസിൽ പല നിർധന രോഗികളുടെയും ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചത്.ഏതാണ്ട് 926 പേർക്ക് ഇതുകൊണ്ട് സൗജന്യ ചികിത്സ ലഭിച്ചു.
Discussion about this post