ചെന്നൈ: ബിജെപി യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തിനിടെയാണ് പ്രദേശവാസിയായ കനകനാഥന്‍ പ്രധാനമന്ത്രിക്കെതിരായി മുദ്രാവാക്യം വിളിച്ചത്. ബിജെപി യോഗത്തിനിടെ മുദ്രാവാക്യം വിളിച്ച് സമാധാനാന്തരീക്ഷം തകര്‍ത്തതിനാണ് കേസെടുത്തിരിക്കുന്നത്.
മുദ്രാവാക്യം കേട്ട ബിജെപി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിജെപിയുടെ യോഗം നടക്കവേ വീടിന്റെ ടെറസിന് മുകളില്‍ കയറി നിന്ന് ‘ഡൗണ്‍ ഡൗണ്‍ മോദി’ എന്നാണ് കനകനാഥന്‍ വിളിച്ചത്.
Discussion about this post