ചണ്ഡീഗഢ്: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോറ്റിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയുമായ സാധു സിംഗ് ധരംസോട്ട്.
‘നേരത്തേയും ഞങ്ങള്‍ക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്. അതുകൊണ്ട് ഇത് ഞങ്ങളുടെ തോല്‍വി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്’- സാധു സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2015 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാല്‍ തങ്ങള്‍ എങ്ങനെയാണ് പരാജയപ്പെടുക. ഡല്‍ഹിയില്‍ പരാജയപ്പെട്ടത് ബിജെപിയാണ്’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
70 സീറ്റുകളുളള ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടി ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തി. കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. 66 ഇടത്തു മത്സരിച്ചപ്പോള്‍ 63 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടി വച്ച പണം നഷ്ടപ്പെട്ടത്.
Discussion about this post