കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ പ്രോഫസര്‍ എംഎം ബഷീര്‍ എഴുതുന്ന രാമായണ പംക്തിയ്ക്കെതിരെയാണ് ഹിന്ദു സംഘടനകളില്‍ നിന്നുള്‍പ്പടെ വ്യാപക പ്രതിഷേധം ഉയരുന്നത്. ഹൈന്ദവ വിശ്വാസങ്ങളേയും, ആചാരങ്ങളേയും പരിഹസിക്കാന്‍ വേണ്ടി എഴുതിക്കുന്നതാണ് ഈ രാമായണ പംക്തി എന്ന ആരോപണവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡികളില്‍ പ്രചരണം നടത്തുന്നത്. മാതൃഭൂമിയുടെ രാമായണ പംക്തിയിലെ ഹിന്ദു വിരുദ്ധത്യ്ക്കെതിരെ ഒരു ദിവസം പത്രം വാങ്ങാതെ പ്രതിഷേധിക്കണമെന്നാണ് സോഷ്യല്‍ ഫേസ്ബുക്ക്, വാട്സ് അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നത്.
രാമനെയും, സീതയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി നിരീക്ഷണങ്ങള്‍ ലേഖനത്തിലുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. ഹിന്ദുക്കള്‍ ഏറെ പവിത്രമായി കരുതുന്ന രാമായണമാസത്തില്‍ തന്നെ ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കൃത്യമായ അജമ്ടയുടെ പേരിലാണെന്നും ആക്ഷേപമുണ്ട്. പത്രത്തില്‍ വന്ന ലേഖനങ്ങളുടെ പകര്‍പ്പ് സഹിതമാണ് ബഹിഷ്ക്കരണത്തിനുള്ള പ്രചാരണം നടക്കുന്നത്.
വാട്സ് അപ്പില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ-
‘പ്രതിഷേധം അറിയിക്കുന്നതിന് സ്വാതന്ത്ര്യദിനത്തിലെ മാതൃഭൂമി പത്രം വാങ്ങാതിരിക്കുക. പകരം ഒരു ദിവസത്തേക്ക് ടി.വി, മറ്റ് പത്രങ്ങള്‍ എന്നിവയിലൂടെ വാര്‍ത്തകള്‍ അറിയുക. ഹൈന്ദവതയോട് കൂറ് പുലര്‍ത്തുന്ന മാതൃഭൂമി വരിക്കാര്‍ 10 ശതമാനം പേരെങ്കിലും വാങ്ങാതിരുന്നാല്‍ പത്രത്തിന് വന്‍ നഷ്ടം വരും. ഇത് ഒരു സൂചന മാത്രമാണ്. നമുക്ക് തൃപ്തിയാകുന്ന രീതിയില്‍ പത്രം മാപ്പ് പറയുന്നതു വരെ ദിവസങ്ങളുടെ എണ്ണം കൂട്ടി പ്രതിഷേധം തുടരുക. സോഷ്യല്‍ മീഡിയയുടെ ശക്തി കാണിച്ചു കൊടുക്കുക.ഇത് ആഭാസകരമായ ചുംബന സമരാഹ്വാനമല്ല. തെരുവിലിറങ്ങി തല്ല് കൊള്ളേണ്ട .നാണം കെടേണ്ട. അന്തസ്സോടെ സമരത്തില്‍ അണിചേരൂ.ഇത് മറ്റ് പത്രങ്ങള്‍ക്ക് കൂടി ഒരു പാഠമാകട്ടെ. നമ്മള് ചെയ്യേണ്ടത്:
1. പേപ്പര്‍ ബോയിയോട് ഓഗസ്റ്റ്-15 ലെ പത്രം വേണ്ടെന്ന് പറയുക.
2 പത്രം ഇട്ടാലും ഇല്ലെങ്കിലും മാസവസാനം തരുന്ന ബില്ലില്‍ നിന്ന് ഒരു ദിവസത്തെ പത്രവില കുറച്ചേ തരൂ എന്ന് പറയുക.
3. പേപ്പര്‍ ബോയ്സ് ദയവായി ആവശ്യക്കാരില്ലാത്ത പത്രങ്ങള്‍ ഏജന്റിന് തിരികെ നല്‍കുക. അല്ലാത്തപക്ഷം വലിയൊരു തുക സ്വന്തം പോക്കറ്റില്‍ നിന്ന് ഏജന്റിന് നിങ്ങള്‍ നല്‍കേണ്ടി വരും.
4. ഏജന്റുമാര്‍ ബാക്കി വരുന്ന പത്രം ഓഫീസിന് തിരികെ നല്‍കുക.
5. ഈ മെസേജ് മാക്സിമം ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുക ‘ ഫേസ് വഴിയും പരസ്യം നല്‍കുക. ജയ് ഹിന്ദ്!!!
മാതൃഭൂമി പത്രം ബഹിഷ്കരിക്കുക. മാതൃഭൂമി പത്രം വാങ്ങാതിരിക്കുക
മാതൃഭൂമിയുടെ വിവിധ പത്രമാഫിസുകളുടെ നമ്പര്‍ നല്കി അതിലേക്ക് വിളിച്ച് പ്രതിഷേധമറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രചരിക്കുന്ന പത്രം കട്ടിംഗ്സുകള്
–
Discussion about this post