ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ വീഴ്ചയെന്ന് പി.സി ചാക്കോ. ഇന്നലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമേറ്റു വാങ്ങിയ പശ്ചാത്തലത്തിലാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് പി.സി ചാക്കോയുടെ ഈ പരാമർശം. ” 2013-ൽ, ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഡൽഹിയിൽ കോൺഗ്രസിന്റെ പതനം ആരംഭിക്കുന്നത്. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ടുബാങ്ക് മുഴുവൻ കൊണ്ടുപോയി.അത് തിരിച്ചുപിടിക്കാൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടില്ല, ഇപ്പോഴുമത് ആം ആദ്മിയുടെ കൈവശം തന്നെയാണ്” എന്നും പിസി ചാക്കോ തുറന്നടിച്ചു.
ഹരിയാനയിലെ പോലെ ഡൽഹിയിലും കോൺഗ്രസ് എല്ലാവരെയും ഫലം വരുമ്പോൾ അമ്പരപ്പിക്കുമെന്ന് പറഞ്ഞ പി.സി ചാക്കോ പിന്നെ അഭിപ്രായം മാറ്റിയിരുന്നു. കോൺഗ്രസ് ഡൽഹിയിൽ കനത്ത തിരിച്ചടി നേരിടുമെ ന്നാണ് ചാക്കോ പിന്നീട് നിലപാട് മാറ്റിയത്
Discussion about this post