വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ടൂർണമെന്റിലെ ഇതുവരെയുള്ള മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നില്ല. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കുന്നതിനാൽ, ഫിറ്റ്‌നസും ജോലിഭാരവും കണക്കിലെടുത്ത് വിശ്രമം അനുവദിച്ചതാവാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടൂർണമെന്റിലുടനീളം കളിക്കുന്നതിന് പകരം, അവസാന ഘട്ടത്തിലെ നിർണ്ണായകമായ ചില മത്സരങ്ങളിൽ മാത്രം സഞ്ജുവിനെ കളത്തിലിറക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാൽ സഞ്ജുവിനെ സംബന്ധിച്ച് ഏകദിന ടീമിൽ അവസരം ഉറപ്പിക്കണമെകിൽ ടി 20 യിൽ മാത്രം തിളങ്ങിയിട്ട് കാര്യമില്ല. അതിന് ആഭ്യന്തര ടൂർണമെന്റിലെയും മികവ് അത്യാവശ്യമാണ്.
വിജയ് ഹസാരെ ട്രോഫി പോലത്തെ ടൂർണമെന്റിന്റെ ഇന്ത്യൻ സെലെക്ടർമാർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കാനിരിക്കെ അതിൽ ഋഷഭ് പന്തിന് ഇടം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. പന്ത് ഇല്ലാത്ത സാഹചര്യത്തിൽ സഞ്ജുവിന് ടീമിലെത്താൻ ഈ ടൂർണമെന്റ് നല്ല ഒരു അവസരമാകുമായിരുന്നു.













Discussion about this post