ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തെ മോദി ശക്തമായി അപലപിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളും നയതന്ത്ര ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവയെ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നതായി മോദി അറിയിച്ചു.
ശത്രുത അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള ഏറ്റവും നല്ല മാർഗം നയതന്ത്ര ശ്രമങ്ങളാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്നലെ രാത്രി യുക്രെയ്ൻ 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ പ്രസിഡന്റിന്റെ വസതി ആക്രമിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആണ് അറിയിച്ചത്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം 91 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി ലാവ്‌റോവ് അറിയിച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.











Discussion about this post