മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനിമുതൽ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം മാത്രം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ, ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് മഹാരാഷ്ട്ര സർക്കാർ ഈ തീരുമാനമെടുത്തത്.
മഹാരാഷ്ട്ര സർക്കാരിന്റെ കീഴിൽ നിരവധി വകുപ്പുകളിലായി ഏതാണ്ട് 20 ലക്ഷം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. നിലവിൽ അവർക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധി ദിനമാണ്. ഇതുകൂടാതെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. തീരുമാനം ഫെബ്രുവരി 29 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.
Discussion about this post