ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലായ പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പലിൽ നിന്നും ഇറങ്ങിയ ഹോങ്കോങ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് കപ്പൽ ജപ്പാനിലെ തീരത്ത് അടുപ്പിക്കാതെ കടലിൽ നങ്കൂരമിട്ടത്. കപ്പലിൽ 175 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
യോക്കോഹാമ സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ 138 ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ രണ്ടുദിവസം മുൻപ് കപ്പലിലുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടുകയുണ്ടായി.
Discussion about this post