ഡല്‍ഹി:ജമ്മു കശ്മീരിലെ 13,000 ത്തോളം പഞ്ചായത്ത് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 5 മുതല്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജമ്മുകശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കുശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമാണ് ഇതിലൂടെ നടക്കുന്നത്. മാര്‍ച്ച് 5 മുതല്‍ 20 വരെ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും.
തെരഞ്ഞടുപ്പ് പെരുമാറ്റചട്ടം ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വന്നതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശാലിന്ദര്‍ കുമാര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2018 നവംബര്‍ മുതല്‍ ഈ പഞ്ചായത്തുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കശ്മീരിലെ 20,093 പഞ്ച്, സര്‍പഞ്ച് സീറ്റുകളില്‍ 12,500 ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. വോട്ടെടുപ്പ് നടക്കാന്‍ പോകുന്ന മിക്ക സീറ്റുകളും ജമ്മുകശ്മീര്‍ താഴ്‌വരയിലാണ്.









Discussion about this post