ഡല്‍ഹി:ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഐഎസ്‌ഐ പുതിയ ഭീകരഗ്രൂപ്പിന് രൂപം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട്. തീവ്രവാദ ഗ്രൂപ്പിന് ‘ഗസ്‌നവി ഫോഴ്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
ജയ്ഷ്ഇമുഹമ്മദിന്റെ നേതൃത്വത്തില്‍ ലഷ്‌കര്‍ഇതായ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്വത്ഉല്‍ഹിന്ദ് എന്നീ ഭീകരസംഘടനയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
പുല്‍വാമ പോലുള്ള ഐഇഡി സ്‌ഫോടനങ്ങള്‍ കശ്മീരില്‍ നടത്താന്‍ ഈ ഭീകരസംഘം പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയെ ആണ് സംഘം പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.










Discussion about this post