ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗ കോടതിയിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ രണ്ട് അഭിഭാഷകർക്ക് പരിക്കേറ്റു. അഭിഭാഷകരുടെ ചേംബറിനു നേരെ എറിഞ്ഞ ബോംബ് ലഖ്നൗ ബാർ അസോസിയേഷനിലെ മുതിർന്ന അംഗത്തെ ലക്ഷ്യം വെച്ചതായി കരുതപ്പെടുന്നു.
ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനടുത്തുള്ള ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഹസ്രത്ഗഞ്ചിലെ ലഖ്നൗ കളക്ടറേറ്റിലാണ് സ്ഫോടനം നടന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം മൂന്ന് നാടൻ ബോംബുകളെങ്കിലും കണ്ടെടുത്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
Discussion about this post