തിരുവനന്തപുരം: ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സി.എ.ജി റിപ്പോര്‍ട്ടിലെ പൊലീസ് സേനക്കെും ഡി.ജി.പിക്കും എതിരായ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി.
അതേസമയം മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം ഇന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
വെടിക്കോപ്പുകളും വെടിയുണ്ടകളും കാണാനില്ല, ഡി.ജി.പി തന്നെ പൊലീസിന്റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുളായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനോട് വ്യക്തമായി ഡി.ജി.പിയും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നുല്ല. ഈ സാഹചര്യത്തിലാണ് ഡി.ജി.പി ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
Discussion about this post