ഡല്‍ഹി: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന് റിഷി സുനകിനെ പുതിയ ധനമന്ത്രിയായി നിയമിച്ച് ബ്രിട്ടൻ. സജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. ബ്രിട്ടന്റെ ചാന്‍സലര്‍ ഓഫ് എക്സ്ചെക്കര്‍ ആയിട്ടാണ് നിയമനം. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയാണിത്.
നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് 39കാരനായ റിഷി സുനക്. അദ്ദേഹത്തിന്റെ പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.
ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സര്‍ക്കാരിന്റെ ഉന്നത സമിതിയില്‍ ഇനി റിഷി സുനകും അംഗമാകും. വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി.
Discussion about this post