ലോക്നാഥ് ബെഹ്റക്കെതിരെ സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങളാണെന്നും ഊർജിതമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്നാഥ് ബഹ്റ കേന്ദ്ര ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യുന്ന കാലം തൊട്ട് തനിക്കറിയാമെന്നും, അദ്ദേഹത്തിന്റെ സകല കൊള്ളരുതായ്മകളും അപ്പപ്പോൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, പക്ഷേ മുഖ്യമന്ത്രി അദ്ദേഹത്തെ വഴിവിട്ട് സഹായിക്കുമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
“ഡിജിപി കേരളത്തിന് ബാധ്യതയാണെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണെന്നും പറഞ്ഞപ്പോൾ, അവർ എന്നെ കോടതി കയറ്റും എന്ന് പറഞ്ഞു. പക്ഷേ,അവർ നിയമ നടപടിയുമായി മുന്നോട്ടു പോയില്ല.! നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യധാരണയുടെ ഫലമാണ് ലോക്നാഥ് ബെഹ്റയുടെ നിയമനം” എന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.ലോക്നാഥ് ബെഹ്റ രാജിവെച്ച് നിയമനടപടികൾ നേരിടാൻ തയ്യാറാകണമെന്ന് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, പോലീസിന്റെ നവീകരണത്തിന് അനുവദിച്ച തുകയുടെ കണക്ക് കാണിക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post