തിരുവനന്തപുരം: തീവ്ര ഹിന്ദുത്വ നിലപാട് എടുത്ത് കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയം കൊയ്യാന്‍ ബിജെപി. സംസ്ഥാന കമ്മറ്റിയില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച ബിജെപി അതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ സംവാദത്തിന് ഒരുങ്ങുകയാണ് ബിജപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്.
‘കേരളം: ജനസംഖ്യ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴിയാണ് വി മുരളീധരന് സംവാദം നടത്തുന്നത്. വാട്സ് അപ്പ്, ഇ മെയില്‍, എസ്എംഎസ് വഴി താല്പര്യമുള്ളവര് ചോദ്യങ്ങള്‍ അയക്കാം. തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മുരളീധരന് മറുപടി നല്‍കും. ഓഗസ്റ്റ് ഒന്‍പതിന് വൈകിട്ട് ഏഴ് മണിവരെയാണ് ചോദ്യം അയച്ച് നല്‍കേണ്ട സമയം.
ജനസംഖ്യാ വ്യതിയാനം ബിജെപി ശക്തമായി ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സോഷ്യല്‍ മീഡിയ സംവാദം. കേരളത്തില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടെന്നും, ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ഹിന്ദു സമൂഹം കേരളത്തില്‍ ന്യൂനപക്ഷമാകുമെന്നും 2011ലെ സെന്‍സസ് കണക്കുകള്‍ ഉദ്ധരിച്ച് ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. ദേശീയ പാതയ്ക്കരികിലുള്ള സ്ഥലങ്ങള്‍ ചില സമുദായക്കാര്‍ മുഴുവനായും കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും, വിദ്യാഭ്യാസ മേഖല ചില ന്യൂനപക്ഷങ്ങളുടെ കീഴിലായെന്നും മുരളീധരന് നേരത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇത്തരം വിഷയങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്കും, വിമര്‍ശനങ്ങളും മറുപടി നല്‍കുകയാണ് മുരളീധരന് ഇന്റര്‍നെറ്റ് കാമ്പയിനിംഗിലൂടെ ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ കാര്യമായ ന്യൂനപക്ഷ വോട്ടുകളിലില്ലെന്നും, കിട്ടാത്ത വോട്ടിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നയങ്ങളുമായി തുടരേണ്ടതില്ലെന്നും ബിജെപി കണക്ക് കൂട്ടുന്നു. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തി ഹിന്ദു സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കം ഫലം കാണുന്നു എന്ന വിലയിരുത്തലും ഹിന്ദുത്വ അനുകൂല നിലപാടുകളുമായി മുന്നോട്ട് പോകാന്‍ ബിജെപിയ്ക്ക് പിന്‍ബലമായി.
Discussion about this post