Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

“ബുദ്ധി പുറത്ത് വെച്ച്‌ എന്റെ സിനിമകള്‍ കാണാന്‍ വന്നാല്‍ മതി, ചാര്‍ലി ചാപ്ലിന്‍, മിക്കി മൗസ്, ടോം ആന്‍ഡ് ജെറി ഇതെല്ലാം ഇപ്പോഴും ഞാൻ കാണാറുണ്ട്”: മനസ്സു തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

by Brave India Desk
Feb 15, 2020, 01:19 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

തന്റെ സിനിമകളെക്കുറിച്ചും അതിന്റെ ആദ്യകാല അനുഭവത്തിനെക്കുറിച്ചും തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ഹ്യൂമര്‍ ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭാഗം എന്നും ചാര്‍ലി ചാപ്ലിന്‍, മിക്കി മൗസ്, ടോം ആന്‍ഡ് ജെറി ഇതെല്ലാം ഇപ്പോഴും താന്‍ കാണാറുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതമായ കഥാപശ്ചാത്തലത്തില്‍ യുക്തിരഹിതമായ നിരവധി കാര്യങ്ങള്‍ പ്രിയദര്‍ശന്‍ സിനിമകളില്‍ സംഭവിക്കാറുണ്ട് എന്ന ആരോപണത്തിനെതിരെ ഈ അവസരത്തില്‍ തന്റെ ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കി. ബുദ്ധി പുറത്തുവച്ച്‌ തന്റെ സിനിമകള്‍ കാണാന്‍ വന്നാൽ മതിയെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. സിനിമകള്‍ ഇഷ്ടപ്പെടാത്ത വിമര്‍ശിക്കുകയും ചെയ്യുന്ന എല്ലാവരോടും താന്‍ ഈ നിര്‍ദേശമാണ് നല്‍കാറുള്ളത് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

തന്റെ ആദ്യ കാല സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പൂച്ചക്കൊരു മൂക്കുത്തി’ക്ക് പ്രചോദനമായത് തന്റെ അച്ഛനമ്മമാരാണ് എന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കാറുള്ള വഴക്കുകളും പിണക്കങ്ങളുമാണ് ചിത്രത്തിലെ നെടുമുടി വേണുവും സുകുമാരിയും അവതരിപ്പിച്ചതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

കുടുംബ, പ്രണയ, ഹാസ്യ ചിത്രങ്ങളും ഒരുക്കി പ്രേക്ഷകരെ രസിപ്പിച്ച പ്രിയദര്‍ശന്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്രഹ്മാണ്ഡചിത്രം “മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണ് പ്രിയദര്‍ശനും സംഘവും. നിരവധി ഘടകങ്ങള്‍ മൂലം മരയ്ക്കാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമകളിലൊന്നായി മാറുകയാണ്. കാലഘട്ടങ്ങളും സിനിമകളും മാറുന്നതിനനുസരിച്ച്‌ പുതിയ പരീക്ഷണങ്ങള്‍ നടത്തി മലയാള സിനിമയില്‍ ഇന്നും വലിയ സ്ഥാനം നിലനിര്‍ത്തി പോരുന്ന ഒരു മുതിർന്ന സംവിധായകന്‍ കൂടിയാണ് പ്രിയദര്‍ശന്‍.

Tags: priyadharshan
Share7TweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies