ഡല്‍ഹി: മാനനഷ്ടക്കേസില്‍ ശശി തരൂര്‍ എംപിക്ക് 5000 രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. കോടതിയില്‍ ഹാജരാകാത്തതിനാണ് പിഴ വിധിച്ചത്. മാര്‍ച്ച് നാലിന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്കിയ മാനനഷ്ടക്കേസിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശശി തരൂര്‍ ശിവലിംഗത്തിലെ തേള് എന്ന് വിളിച്ചെന്നായിരുന്നു കേസ്.
Discussion about this post