ബംഗളൂരു: ഫ്രീ കശ്മീര്‍ എന്ന ആവശ്യമുന്നയിച്ച് പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാര്‍ഥികൾ അറസ്റ്റിൽ. കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളായ ആമിര്‍, ബാസിത്, താലിബ് എന്നിവരാണ് അറസ്റ്റിലായത്.
ഫ്രീ കശ്മീര്‍ എന്ന ആവശ്യമുന്നയിച്ചാണ് ഇവര്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് കേസെടുത്ത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.
അതിനിടെ വിദ്യാര്‍ഥികള്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനെതിരേ പ്രതിഷേധവുമായി ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
Discussion about this post