ബംഗലൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ദൂരം പിന്നിട്ട ശ്രീനിവാസ ഗൗഡക്ക് കേന്ദ്രകായിക മന്ത്രാലയത്തിന്റെ അംഗീകാരം. ഗൗഡയെ സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ ബന്ധപ്പെട്ടുവെന്നും തിങ്കളാഴ്ച തന്നെ അദ്ദേഹത്തെ ട്രയൽസിൽ പങ്കെടുപ്പിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
സായിയിലെ പരിശീലകർ ശ്രീനിവാസ ഗൗഡയുടെ വേഗവും കായിക ക്ഷമതയും പരിശോധിക്കും. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള മികവ് ഗൗഡയ്ക്ക് ഉണ്ടെങ്കിൽ അത് വെറുതെയാകാൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
Yes @PMuralidharRao ji. Officials from SAI have contacted him. His rail ticket is done and he will reach SAI centre on monday. I will ensure top national coaches to conduct his trials properly. We are team @narendramodi ji and will do everything to identity sporting talents! https://t.co/RF7KMfIHAD
— Kiren Rijiju (मोदी का परिवार) (@KirenRijiju) February 15, 2020
കർണാടകയിലെ ഉഡുപ്പിയിൽ നടന്ന കാളപൂട്ട് മത്സരത്തിലായിരുന്നു മൂഡബദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡയുടെ വിസ്മയ പ്രകടനം. കാളകളുമായി 142.5 മീറ്റർ ദൂരം ഗൗഡ വെറും 13.62 സെക്കൻഡ് കൊണ്ട് പിന്നിട്ടു. അതിലെ 100 മീറ്റർ പിന്നിടാൻ അദ്ദേഹം എടുത്തത് കേവലം 9.55 സെക്കൻഡ് സമയമായിരുന്നു. 9.58 സെക്കൻഡ് കൊണ്ടാണ് ജമൈക്കൻ താരം ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിട്ട് ലോക റെക്കോർഡിട്ടത്.
കാളപ്പൂട്ട് മത്സരത്തിലെ 30 വര്‍ഷം പഴക്കമുള്ള റെക്കോഡും ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ മറികടന്നു. 12 കാളപ്പൂട്ട് മത്സരങ്ങളില്‍ നിന്നായി ശ്രീനിവാസ ഗൗഡ നേടിയിരിക്കുന്നത് 29 മെഡലുകളാണ്.
Discussion about this post